News Desk

2021-03-07 03:10:04 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 474 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. ഇന്ന് 301 പേര്‍ കൂടി രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തി 156,001 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,686 പേരാണ്. ഇതില്‍ 653 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെ കൂടി തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 111 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top