News Desk

2021-04-25 01:15:33 pm IST
ദുബൈ: ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസത്തിനിടെ രാജ്യത്ത് നിന്ന് 56 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ്. 3,951 മയക്കുമരുന്ന് ഗുളികകള്‍ കടത്തുന്നത് തടയാനും കസ്റ്റംസിന് കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.  

ഇക്കാലയളവില്‍ നടത്തിയ 294 ഓപറേഷനുകളിലൂടെയാണ് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് കസ്റ്റംസിന് ശ്രമകരമായി തടയാന്‍ സാധിച്ചത്.  ഇവയില്‍ 180 ക്രിമിനല്‍ നടപടികളും 24 കസ്റ്റംസ് നടപടികളുമാണ്. അതോറിറ്റി പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 7,417 വിമാനങ്ങളിലായി രണ്ട് ദശലക്ഷം യാത്രക്കാരിലും  നാല് ദശലക്ഷത്തോളം  ബാഗേജുകളിലും കസ്റ്റംസ് ശക്തമായ നിരീക്ഷണവും പരിശോധനയും വ്യാപിപ്പിച്ചു.

ഈ വര്‍ഷം ആദ്യപാദത്തില്‍ നടത്തിയ ശ്രദ്ധേയമായ പല നീക്കങ്ങളും ഇന്‍സ്‌പെക്ടര്‍മാരുടെ ജാഗ്രത, അച്ചടക്കം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തില്‍ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം കൊക്കൈയ്‌നും ഉള്‍പ്പെടുന്നതായും അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top