News Desk

2021-05-23 12:21:03 pm IST

ദോഹ: ഖത്തറില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാം അതിവേഗം പുരോഗമിക്കുകയാണ്. യോഗ്യരായ ജനസംഖ്യയുടെ 57.3 ശതമാനം പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,287 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ 2,261,903 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

60 വയസ്സിനു മുകളിലുള്ള 90.4 ശതമാനം ആളുകള്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 84.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു.

ഖത്തറില്‍ നിലവില്‍ ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ വാക്‌സിനുകളാണ് നല്‍കുന്നത്. അതേസമയം, ഖത്തറില്‍ ഇന്നലെ 330 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 439 പേര്‍ വൈറസില്‍ നിന്ന് മുക്തിനേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 210,589 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top