ദോഹ: ഖത്തര്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയതിന് ശേഷം 6,500-ല്‍ അധികം പ്രവാസി തൊഴിലാളികള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരിച്ചിട്ടുണ്ടെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട്. ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2011-2020 കാലയളവില്‍ 5,927 പ്രവാസി തൊഴിലാളികള്‍ മരണപ്പെട്ടു. 2010-നും 2020-നും ഇടയില്‍ 824 പാകിസ്ഥാന് തൊഴിലാളികള്‍ മരണമടഞ്ഞതായി ഖത്തറിലെ പാകിസ്ഥാന് എംബസിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.
മൊത്തം മരണസംഖ്യ ഇനിയും കൂടുതലാണെന്ന്
ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പൈന്‍സ്, കെനിയ ഉള്‍പ്പെടെ ഖത്തറിലേക്ക് ധാരാളം തൊഴിലാളികളെ അയയ്ക്കുന്ന നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മരണങ്ങള് ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല. 2020 അവസാന മാസങ്ങളില്‍ ഉണ്ടായ മരണങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഖത്തര്‍ അഭൂതപൂര്‍വമായ നിര്‍മാണ പ്രവര്‍ത്തികളാണ് നടത്തിയത്. പ്രധാനമായും 2022-ലെ ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പായിരുന്നു. ഏഴ് പുതിയ സ്റ്റേഡിയങ്ങള്‍ക്ക് പുറമെ വിമാനത്താവളം, റോഡുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ഡസന്‍ കണക്കിന് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ഈ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ വിശദീകരിക്കാത്തതോ സംശയാസ്പദമോ ആയ സാഹചര്യങ്ങളില്‍ മരിച്ചുവെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
മരണ രേഖകള്‍, തൊഴില്‍ അല്ലെങ്കില്‍ ജോലിസ്ഥലം അനുസരിച്ച് തരംതിരിച്ചിട്ടില്ലെങ്കിലും മരണമടഞ്ഞ നിരവധി തൊഴിലാളികള്‍ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടാകാമെന്ന് ഗള്‍ഫിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫെയര്‍സ്ക്വയര്‍ പ്രോജക്റ്റുകളുടെ ഡയറക്ടര്‍ നിക്ക് മക്ഗീഹാന്‍ പറഞ്ഞു.
ഗാര്ഡിയന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തൊഴിലാളികള്‍ക്കിടയിലെ മരണങ്ങളില്‍ 69 ശതമാനവും രേഖപ്പെടുത്തിയിരിക്കുന്നത് സ്വാഭാവിക മരണമായാണ്. ഇന്ത്യക്കാരില്‍ മാത്രം ഈ കണക്ക് 80 ശതമാനം ആണ്.
2019-ല്‍ ഖത്തറിലുണ്ടായ കടുത്ത വേനല്‍ ചൂട് പല തൊഴിലാളികളുടെ മരണത്തിലും ഒരു പ്രധാന ഘടകമായതായി ഗാര്ഡിയന് കണ്ടെത്തി. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നും തൊഴിലാളികള്‍ മരണപ്പെട്ടു. ഉയരത്തില്‍ നിന്നും വീഴുക, തൂങ്ങി നില്ക്കുമ്പോള് ശ്വാസം മുട്ടി മരിക്കുക തുടങ്ങിയ രീതികളിലും മരണങ്ങള് സംഭവിക്കുന്നുണ്ടെന്ന്
ഗാര്ഡിയന് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മരണ സംഖ്യ സംബന്ധിച്ച കണക്കുകള്‍ ഖത്തര്‍ സര്‍ക്കാര്‍ ശരിവെച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഓരോ മരണവും തടയാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഖത്തര്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
എല്ലാ പൗരന്മാര്ക്കും വിദേശ പൗരന്മാര്ക്കും സൗജന്യ ഫസ്റ്റ് ക്ലാസ് ആരോഗ്യ പരിരക്ഷ ലഭ്യമാണെന്നും തൊഴില്‍ സമ്പ്രദായത്തിലെ ആരോഗ്യ, സുരക്ഷാ പരിഷ്കാരങ്ങള്‍ കാരണം കഴിഞ്ഞ ദശകത്തില്‍ 'അതിഥി തൊഴിലാളികള്‍'ക്കിടയില് മരണനിരക്കില്‍ ക്രമാനുഗതമായ കുറവുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക