ടെക്സസ്: ബംഗ്ലാദേശില്‍ നിന്നും അമേരിക്കയിലെ ടെക്സസിലെ അലന് പട്ടണത്തില്‍ താമസമാക്കിയ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് പേരെയും വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മാതാപിതാക്കളായ തൗഹിദുള്‍ ഇസ്ലാം (54), ഐറിന് ഇസ്ലാം (56) മുത്തശ്ശി അല്റ്റഷന് നിസ്സ( 77), ഇരട്ട സഹോദരങ്ങളായ ഫര്‍ബീന്‍ തൗഹീറു, ഫര്ഹാന് തൗഹീറു (19), ജേഷ്ഠ സഹോദരന് തന്വിര് തൗഹിറു (21) എന്നിവരാണ് വീട്ടില്‍ വെടിയേറ്റ് മരിച്ചത്. ഫര്‍ബീനും ജേഷ്ഠന് തന്‍വീറും മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതശരീരം അഴുകി തുടങ്ങിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മുത്തശ്ശി ടെക്സസ് സന്ദര്‍ശനത്തിനായി ബംഗ്ലാദേശില്‍ നിന്നെത്തിയതായിരുന്നു.
ഇരു സഹോദരങ്ങളും വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമകളാണ് പറയുന്നു. 2016 മുതല്‍ ഫര്ഹാന് വിഷാദ രോഗത്തിന് അടിമയായിരുന്നു. രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. മരണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഫര്ഹാന് പോസ്റ്റിട്ടിരുന്നു. മരണത്തക്കുറിച്ച് പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. കൊലപാതകം എങ്ങനെ നടത്തുമെന്നും ഫര്ഹാന് വിശദീകരിച്ചിരുന്നു.
ഞങ്ങള്‍ രണ്ടു തോക്കു വാങ്ങും. ഞാന്‍ ഇരട്ടസഹോദരിയെയും മുത്തശ്ശിയെയും വെടിവെയ്ക്കും ജേഷ്ഠ സഹോദരന് തന്‍വീര്‍ മാതാപിതാക്കളെ വെടിവെയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കുമെന്ന് ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാമം പോസ്റ്റില്‍ പറയുന്നു. നീണ്ട ആത്മഹത്യ കുറിപ്പും ഫര്ഹാന് പങ്കുവെച്ചിരുന്നു. സന്തോഷത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. ഒരാള്‍ സന്തോവാനല്ലെങ്കില് ജീവിക്കാന്‍ പാടില്ലെന്ന് ഫര്ഹാന് പറയുന്നു.
എന്തുകൊണ്ടാണ് തന്റെ കുടുംബത്തെ കൊല ചെയ്യാന്‍ പോകുന്നതിനെ കുറിച്ചും വിവരിച്ചിട്ടുണ്ട്. താന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ വിയോഗത്തില്‍ അവര്‍ നിരാശപ്പെടും. കുറ്റബോധം, നിരാശ എന്നിവ ജീവിതകാലം മുഴുവന്‍ അവരെ പിന്തുടരും. അവ അനുഭവിച്ച് സന്തോഷമല്ലാത്ത ജീവിതം അവര്‍ നയിക്കേണ്ടി വരും. അതുകൊണ്ട് അവരെ അത്തരത്തിലൊരു ദുഖത്തിലേക്ക് തള്ളിവിടുന്നില്ല. കുടുംബത്തെ കൊലപ്പെടുത്തുന്നതിലൂടെ എനിക്ക് അവര്‍ക്ക് ഒരു ഉപകാരം ചെയ്യാനും അവരെ എന്നോടൊപ്പം കൊണ്ടുപോകാനും കഴിയുമെന്ന് ഫര്ഹാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇവരുടെ മരണത്തില്‍ ടെക്സസ് ബംഗ്ലദേശ് അസോസിയേഷന് നടുക്കം പ്രകടിപ്പിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക