Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |
ഖത്തറിലെ താപനില ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് 45 ഡിഗ്രി സെൽഷ്യസിലേക്ക് അടുത്തിരിക്കുകയാണ്. ഈ സമയത്ത് പ്രവാസികളും പൗരന്മാരും നേരിടുന്ന മുഖ്യ പ്രശ്നമാണ് നിർത്തിയിട്ട കാറിൽ കുറച്ചു സമയങ്ങൾക്ക് ശേഷം പ്രവേശിക്കുയെന്നത്. പാർക്ക് ചെയ്ത കാറുകളിലേക്ക് പ്രവേശിക്കുന്നത് ഒരു പേടിസ്വപ്നം ആണ്. നിങ്ങളുടെ കാർ ചെറുതായി ഒന്ന് തണുപ്പിച്ചു നിർത്താനും ശക്തമായ ചൂട് ഒഴിവാക്കാനും ചില വിദ്യകൾ ഇതാ . .. .


1. തണൽ അല്ലെങ്കിൽ സ്മാർട്ട് പാർക്ക്. ഒരു കെട്ടിടത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ നിഴലിലോ പാർക്ക് ചെയ്യുക. അഥവാ നിങ്ങളുടെ കാർ തുറന്ന സ്ഥലത്ത്  പാർക്ക് ചെയ്യുകയാണെങ്കിൽ, സൂര്യന് കാറിന് പിന്നിലുള്ള വിധത്തിൽ പാർക്ക് ചെയ്യുക. ഇത് സ്റ്റീയറിങ് വീൽ, ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവയിലെ താപത്തിന്റെ തീവ്രത കുറയ്ക്കും

2.സൺ  ഷെയ്ഡ്സ്  . ശക്തമായ ചൂട് കാറിനുള്ളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ ഗുണനിലവാരമുള്ള സൺ  ഷെയ്ഡ്സ് ഉപയോഗിക്കാം 

3.  കാറിന്റെ  വിൻഡോകൾ ചെറുതായി തുറന്നിടുക. ഇത് കാറിനകത്തു വായു സഞ്ചാരം ഉണ്ടാക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും. എന്നാൽ മറ്റുള്ളവർക്ക് കാറിനുള്ളിൽ കൈകടത്താൻ കഴിയുന്ന വിധം വിൻഡോകൾ തുറക്കരുത് . കൂടാതെ പൊടിക്കാറ്റിന് സാധ്യത ഉണ്ടെങ്കിലും  വിൻഡോകൾ തുറന്നിടരുത്.

4 . കുറച്ച് സെക്കന്റുകൾ വാതിൽ തുറന്നു വയ്ക്കുക. കാറിൽ കയറുന്നതിനു മുമ്പ്  വാതിൽ തുറന്ന് 15-20 സെക്കൻഡ് നേരത്തേക്ക് വെയ്ക്കുക .  ഇത് കാറിലെ ചൂട് കുറയ്ക്കും. 

5 തണുപ്പിക്കുക . സ്റ്റിയറിംഗ് വീലും ഗിയർ നോബും തണുത്ത ടവൽ ഉപയോഗിച്ച് തുടയ്ക്കുക.

6.വിൻഡോ തുറന്നു വയ്ക്കുക. നിങ്ങൾ ഡ്രൈവിംഗ് ആരംഭിക്കുമ്പോൾ, എയർകണ്ടീഷനിംഗിൽ നിന്നുള്ള ചൂട് കാറ്റ്  നീക്കം ചെയ്യുന്നതിനായി ഒന്നോ രണ്ടോ മിനിറ്റ് തുറന്ന് വിൻഡോകൾ തുറന്നിടുക. സുഖകരമായ ഒരു പോയിന്റിലേക്ക് താപനില എത്തിയാൽ വിൻഡോകൾ  അടയ്ക്കുക.

കൂടാതെ ഒരിക്കലും ചൂട് സമയത്ത് ഒരു ചെറിയ ആവശ്യത്തിനാണെകിലും കുട്ടികളെ കാറിലിരുത്തി പുറത്തിറങ്ങരുത്.
Top