News Desk

2021-02-06 07:40:11 pm IST
ദോഹ: ഖത്തറില്‍ ദിനംപ്രതി കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നു മാത്രം 642 പേര്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 621 പേര്‍ക്കെതിരെയും വാഹനങ്ങളില്‍ പരിധി ലംഘിച്ചതിന് 21 പേര്‍ക്കെതിരെയും ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് മാത്രമേ ഒരു കാറില്‍ യാത്ര ചെയ്യാന്‍ പാടുള്ളു. ഈ ചട്ടം ലംഘിച്ചതിന് 21 പേരെയാണ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള 1990 ലെ 17-ാം നമ്പര്‍ നിയമ പ്രകാരം എടുത്ത മന്ത്രിസഭാ തീരുമാനമനുസരിച്ച്, വീടുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ, 200,000 റിയാല്‍ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ ശക്തമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top