News Desk

2021-03-08 03:53:08 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 468 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 48 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

രാജ്യത്ത് ഇന്ന് 298 പേര്‍ കൂടി രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തി 156,299 ആയി. അതേസമയം, കൊവിഡ് ബാധിച്ച് ഇന്ന് 64 വയസ്സുകാരാനായ ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടെ രാാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 263 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,855 പേരാണ്. ഇതില്‍ 649 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 118 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top