കാഠ്മണ്ഡു: 2022 ല്‍ നടക്കാന്‍ പോകുന്ന ഖത്തര്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി ജോലി ചെയ്തിരുന്ന 67 നേപ്പാള്‍ പ്രവാസി തൊഴിലാളികള്‍ അഞ്ച് മാസത്തിനുള്ളില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുമായി വിദേശ മാധ്യമങ്ങള്‍.
സ്പോര്‍ട്സ് മെയിലിനെ ഉദ്ദരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്പോര്‍ട്സ് മെയിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകകപ്പ് ഫൈനലിന് രണ്ട് വര്‍ഷം മാത്രം അവശേഷിക്കവെ ജൂലൈ 16 നും നവംബര്‍ 15 നും ഇടയില്‍ മാത്രം 67 പേരാണ് ഖത്തറില്‍വെച്ച് മരിച്ചത്.
2019 ജൂലൈ 16 മുതല്‍ 2020 ജൂലൈ 15 വരെ 104 മരണങ്ങള് രജിസ്റ്റര്‍ ചെയ്തതായും നേപ്പാളിലെ ഫോറിന് എംപ്ലോയ്മെന്റ് പ്രൊമോഷന് ബോര്‍ഡ് (എ.ഫ്.ഇ.പി.ബി) വെളിപ്പെടുത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു. 2021 ജൂലൈ പകുതിയോടെ മരണസംഖ്യ 160 ല്‍ എത്തുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിലവില്‍ 400,000 നേപ്പാള്‍ പൗരന്മാര് ഖത്തറില്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്നും മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയുടെ വസ്തുതയെ സംബന്ധിച്ച് ഖത്തര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ