News Desk

2021-11-24 08:55:16 pm IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2024ഓടെ 6 ജി അവതരിപ്പിക്കുമെന്ന് അവകാശ വാദവുമായി കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.

2023 -ന്റെ അവസാനമോ 2024-ന്റെ തുടക്കത്തിലോ രാജ്യത്ത് 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മന്ത്രി ഒരു ഓണ്‍ലൈന്‍ വെബ്ബിനാറിലൂടെ അറിയിച്ചത്. 

എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും ഇതിനകം 6 ജി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും ചേര്‍ന്നാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

6 ജി നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത ടെലികോം സോഫ്റ്റ്വെയറുകളും ഇന്ത്യയില്‍ നിര്‍മിച്ച ടെലികോം ഉപകരണങ്ങളുമുണ്ടായിരിക്കുമെന്നും ആഗോളതലത്തില്‍ എത്തിക്കാന്‍ കഴിയുന്ന ടെലികോം നെറ്റ്വര്‍ക്കുകള്‍ ആയിരിക്കും നമ്മുടേതെന്നും മന്ത്രി പറഞ്ഞു.

6 ജി  നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യയെക്കുറിച്ച് ധീരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് പുറമെ, 2022-ന്റെ മൂന്നാം പാദത്തോടെ സ്വദേശീയമായി 5 ജി അവതരിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്നും സൂചന നല്‍കിയിട്ടുണ്ട്. 5 ജി സ്‌പെക്ട്രം ലേലവും 2022 രണ്ടാം പാദത്തില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top