News Desk

2021-04-10 06:22:07 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 964 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ 808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേര്‍ വിദേശത്ത് നിന്നും മടങ്ങി വന്നവരാണ്. 

പുതുതായി 552 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. ഇതോടെ ആകെ രോഗമുക്തര്‍ 169,086 ആയി. 42, 48, 52, 54, 58, 81, 92 വയസ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 331 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 452 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 257 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 196,47 പേരാണ്. 1705 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 

അതേസമയം, ഇന്ന് 13,547 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തി. ഇതുവരെ 1,79,73,25 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 206,18 ഡോസ് കൊവിഡ്-19 വാക്‌സിനും വിതരം ചെയ്തു. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിനുശേഷം 106,22,50 വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് നല്‍കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top