News Desk

2021-03-07 10:32:32 pm IST
മുംബൈ: 73 കാരനെ വിവാഹ വാഗ്ദാനം നല്‍കി യുവതി കബളിപ്പിച്ചതായി പരാതി. വിവാഹം കഴിക്കാമെന്നും വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്ത് ശാലിനി സിങ് എന്ന യുവതി 1.3 കോടി തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. 

മുംബൈയിലെ മാലഡ്, മാല്‍വാനി സ്വദേശിയായ ജെറോണ്‍ ഡിസൂസ എന്നയാളാണ് അന്ധേരി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 

2010ല്‍ ഡിസൂസ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപമുള്ള തന്റെ കുടുംബസ്വത്ത് വിറ്റിരുന്നു. ഇതിലൂടെ രണ്ട് കോടി രൂപ ലഭിച്ചു. പിന്നീട് ഈ പണം ശാലിനി ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നാല് സ്ഥിര നിക്ഷേപങ്ങളായി ഇടുകയായിരുന്നു. 

ഇതിനിടെ ഡിസൂസയുമായി ചങ്ങാത്തം കൂടിയ ശാലിനി വിവാഹം കഴിക്കാമെന്നും വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബിസിനസ്സ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞ് ശാലിനിയുടെ അകൗണ്ടിലേക്ക് 1.3 കോടി കൈമാറി. ബിസിനസിലെ ലാഭം പങ്കുവയ്ക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

എന്നാല്‍ പണം ലഭിച്ചശേഷം ശാലിനി ഡിസൂസയുമായുള്ള ബന്ധം വിച്ഛേദിക്കുകയും പണവുമായി തന്റെ ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞതായും മറ്റൊരാളെ വിവാഹം കഴിച്ചതായും പൊലീസ് പറഞ്ഞു. 2020ഡിസംബറില്‍ ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top