മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 741 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 374 പേര് കൂടി രോഗമുക്തി നേടിയപ്പോള്‍ രാജ്യത്ത് 11 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 153,105 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 140,220 പേര് ഇതുവരെ രോഗമുക്തരായി. അതേസമയം, ഇതുവരെ 1,644 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന് നഷ്ടമായിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും താസക്കാരും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് ഒമാന്‍ സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക