Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ജൂൺ മാസത്തിൽ മൊത്തം 770 ടൺ പ്രാദേശിക കാർഷിക ഉൽ‌പന്നങ്ങൾ വിറ്റതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഔട്ട് സ്റ്റാൻഡിങ്  പ്രൊഡക്റ്റ്, ഖത്തർ ഫാംസ് എന്നീ രണ്ട് പ്രധാന പ്രോഗ്രാമുകളിലൂടെയാണ് വിൽപ്പന നടന്നത്.  199 ടൺ , 570.5 ടൺ എന്നിങ്ങനെയാണ് വിറ്റഴിക്കപ്പെട്ടത്.

ഖത്തറി കർഷകന്റെ വരുമാനം വർദ്ധിപ്പിച്ച് പ്രാദേശിക ഉൽ‌പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിനാണ് രണ്ട് പരിപാടികളും ലക്ഷ്യമാക്കിയതെന്ന്  മന്ത്രാലയം അറിയിച്ചു.വർഷം മുഴുവനും ഹൈപ്പർ മാർക്കറ്റുകളിൽ വൈവിധ്യമാർന്ന ഉൽ‌പന്നങ്ങൾ നൽകിക്കൊണ്ട് കാർഷിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ ഈ പരിപാടികൾ സഹായിച്ചതായും മന്ത്രാലയം അറിയിച്ചു.

നഗരസഭാ , പരിസ്ഥിതി മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവുമാണ്  പ്രാദേശിക ഉൽ‌പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
Top