News Desk

2021-03-29 03:20:21 pm IST
മസ്‌കത്ത്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്തരായപ്പോള്‍ ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,56,883 ആണ്. ഇവരില്‍ 1,42,944 പേര്‍ രോഗമുക്തരായി. 1662 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. നിലവില്‍ 91 ശതമാനമാണ് രോഗമുക്തി നിരക്ക്. 

84 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 505 ആയി. ഇവരില്‍ 161 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് ഞായറാഴ്ച രാത്രി മുതല്‍ നിലവില്‍ വന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top