News Desk

2021-04-23 06:58:42 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 798 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 274 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1297 പേര്‍ കൊവിഡ് മുക്തരായി. 

ഇതോടെ രാജ്യത്ത് കൊവിഡ് ഭേദപെട്ടവരുടെ എണ്ണം 178,461 ല്‍ ആയി. 39, 40, 49, 57, 60, 69 വയസുള്ള ആറു പേരാണ് കൊവിഡ് മൂലം രാജ്യത്ത് ഇന്ന് മരണപ്പെട്ടത്. ഇവര്‍ക്ക് മറ്റു ഗുരുതര അസുഖങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 26,973 കോവിഡ് ഡോസുകള്‍ വിതരണം ചെയ്തു. അറുപത് വയസിന് മുകളില്‍ പ്രായമുള്ള  84.2% ആളുകളും രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top