News Desk

2021-04-07 07:23:11 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 940 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നവരാണ്. 

പുതുതായി 527 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. ഇതോടെ ആകെ രോഗമുക്തര്‍ 167,480 ആയി. 39, 44, 45, 52, 53, 73, 82, 86 വയസ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി. 186,201 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയത്. 18,401 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 431 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 229 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ആകെ രോഗികളുടെ എണ്ണം 1687 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,446 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തി. ഇതുവരെ 1,780,877 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,118 ഡോസ് കൊവിഡ്-19 വാക്‌സിനും വിതരം ചെയ്തു. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിനുശേഷം 987,673 വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് നല്‍കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top