News Desk

2021-05-10 01:34:58 pm IST

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്. ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

80 ഡോക്ടര്‍മാരില്‍ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ വീട്ടുനിരീക്ഷണത്തിലും. ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒ.പി വിഭാഗം അടച്ചു.

സരോജ് ആശുപത്രിയില്‍ 27 വര്‍ഷമായി ജോലി ചെയ്തിരുന്ന മുതിര്‍ന്ന സര്‍ജന്‍ ഡോ. എ.കെ റാവത്ത് കഴിഞ്ഞ ദിവസമാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് രണ്ടാം വ്യാപനത്തില്‍ വിവിധ ആശുപത്രികളിലായി നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഡല്‍ഹിയിലെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലെ ഡോക്ടറായ 26-കാരന്‍ ഡോ. അനസ് മുജാഹിദ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജനുവരി എം.ബി.ബി.എസ് ഇന്‍േറണ്‍ഷിപ്പ് കഴിഞ്ഞതായിരുന്നു അദ്ദേഹം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top