News Desk

2021-04-01 03:06:28 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്ന് 800 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,60,018 ആയി. ഇന്ന് 673 പേര്‍ക്കുകൂടി പുതുതായി രോഗം ഭേദമായി. 1,44,639 പേരാണ് ഇതുവരെ രോഗമുക്തരായത്.

മൂന്ന് പേര്‍കൂടി മരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1681 ആയി. 77 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 515 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top