News Desk

2021-05-20 03:24:24 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ക്കണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് മരണ നിരക്ക്  2,239 ആയി ഉയര്‍ന്നു. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 775 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു.

രാജ്യത്ത് കൊവിഡ്  സ്ഥിരീകരിച്ചവരുട എണ്ണം 208,607 ആയി ഉയര്‍ന്നു. 192,973 ആണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങല്‍ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top