News Desk

2021-05-18 07:09:16 pm IST
മസ്‌കത്ത്:ഒമാനില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 474 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. 13 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  2,219 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 

രാജ്യത്ത് കൊവിഡ്  സ്ഥിരീകരിച്ചവരുട എണ്ണം 2,07,109 ആയി ഉയര്‍ന്നു. 1,91,539 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 76 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

നിലവില്‍ 693 പേര്‍ ആശുപത്രികളിലുണ്ട്. 244 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങല്‍ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top