News Desk

2021-10-13 06:10:30 pm IST
അബുദാബി: ജോലിയും ശമ്പളുമില്ലാതെ മാസങ്ങളായി ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെ 84 തൊഴിലാളികള്‍ക്ക് കോടതി ഇടപെടലിലൂടെ കുടിശ്ശിക തിരിച്ചുകിട്ടി. 52 ലക്ഷം ദിര്‍ഹത്തിന്റെ ശമ്പള കുടിശ്ശികയാണ് ഇവര്‍ക്കു ലഭിച്ചത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ എല്ലാ തൊഴിലാളികളുടെയും പ്രശ്‌നം പ്രത്യേകം കേട്ടാണ് കേസില്‍ തീര്‍പ്പുണ്ടാക്കിയത്.

ഇതിനിടെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു. കൂടാതെ മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യവും ഒരുക്കിയത് തൊഴിലാളികള്‍ക്ക് ആശ്വാസമായി. സ്വകാര്യ കമ്പനി തൊഴിലാളികള്‍ക്കാണ് കോടതിയുടെ ഇടപെടല്‍ ആശ്വാസം പകര്‍ന്നത്. ഒരിക്കലും കിട്ടില്ലെന്നു കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തില്‍ പലരും നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.

മറ്റു കമ്പനിയില്‍ ജോലി ലഭിച്ചവര്‍ കുടുംബാംഗങ്ങളെ കണ്ടു തിരിച്ചവന്നശേഷം പുതിയ ജോലിയില്‍ പ്രവേശിക്കും. കോടതിക്കും തൊഴില്‍ വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാകളികള്‍ നന്ദി അറിയിച്ചു.  തൊഴിലാളികള്‍ക്കു യഥാസമയം വേതനം ലഭിക്കുന്നുണ്ടെന്ന്  ഉറപ്പാക്കണമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശിച്ചിരുന്നു.  തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Tags :
UAE
Top