News Desk

2021-05-27 03:30:44 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കൊവിഡ് മരണ നിരക്ക് 2,303 ആയി ഉയര്‍ന്നു.  

880 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, 725 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 197080 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 213784 ആയി.  

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങല്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top