News Desk

2021-04-29 03:06:18 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 927 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.  ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2010 ആയി ഉയര്‍ന്നു.  
 
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1275 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 173123 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 193253 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

അതേസമയം ഒമാന്‍ സപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും രാജ്യത്ത് ഏര്‍പ്പെടുത്തിയ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top