News Desk

2020-02-10 08:47:59 am IST
ലോസാഞ്ചൽസ്:  92ാമത് ഓസ്‌കാർ  പുരസ്കാര  പ്രഖ്യാപനം തുടങ്ങി. ലോസാഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് വിഖ്യാതമായ  ഓസ്‌കാർ പുരസ്കാര ചടങ്ങ് നടക്കുന്നത്. 

ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്കാരം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്‌കാർ പുരസ്കാരമാണിത്.  മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേണ്‍ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി

ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം  ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് ലഭിച്ചു.
  
ടോം ഹാങ്ക്സ്, ആന്റണി ഹോക്‌പിൻസ്, ജോ പെസ്ക്കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം  സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് നേടി. 

അതേസമയം , വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

ജോക്കര്‍ താരം യോക്വിന്‍ ഫിനിക്‌സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്റ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.

ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സിനിമയ്ക്ക് സ്‌കാര്‍ലെറ്റ് ജോഹാന്‍സനും ലിറ്റില്‍ വിമിന്‍ എന്ന സിനിമയിലെ സയോയിര്‍സ് റോനാനും ബോംബ്‌ഷെല്‍ എന്ന സിനിമയിലെ അഭിനയത്തിന് ചാര്‌ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെല്‍വെഗെറുമാണ്  മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് ലഭിച്ചത്.

Top