News Desk

2021-03-05 09:16:28 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 469 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. 

337 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,407 ആയി. ചികില്‍സയിലിരുന്ന 93 വയസ്സുകാരന്‍ ഇന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 261 ആയി. 

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 166,015 ആണ്. 10,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,036 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ 1,568,968 ടെസ്റ്റാണ് രാജ്യത്ത് നടത്തിയത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിച്ചത് 90 പേരെയാണ്. ഇതോടെ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 728 ആയി. 24 മണിക്കൂറിനുള്ളില്‍ ഒമ്പത് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 109 പേരാണ് ഐ.സി.യുവില്‍ ചികില്‍സയിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top