ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറു മില്യണ്‍ റിയാല്‍ ചിലവില്‍ പുതിയ 94 പള്ളികള്‍ നിര്‍മിക്കുമെന്ന് അവ്ഖാഫ് മന്ത്രാലയം. അവ്ഖാഫ് നിര്‍മാണ വിഭാഗം മേധാവി അബ്ദുല്‍ മുനീം അല്‍ ഹമ്മാദിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
രാജ്യത്തെ 83 പള്ളികളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ നിര്‍വഹിക്കും. ഇതിന് വേണ്ടി അന്‍പത് മില്യണ്‍ ഡോളര്‍ ചിലവില്‍ നീക്കിയിരിപ്പുണ്ട്. ഖത്തറിലെ ഗ്രാന്‍ഡ് മോസ്കില്‍ 1,476 പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാനുള്ള സംവിധാനമുണ്ട്. ഖത്തറില്‍ ഹംസ പള്ളിയില്‍ 162 കാറുകള്‍ക്ക് അംഗപരിമിതരുടേതടക്കം പാര്‍ക്കിങ് ഏര്‍പ്പെടുത്തിയതായാണ് അവ്ഖാഫിന്റെ ഏറ്റവും പുതിയ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി.
ഹംസ മോസ്ക്കിന് ചുറ്റും ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുകയും പുറത്തു നിന്നുള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനോ പള്ളി കോംബൗണ്ട് ദുരുപയോഗം ചെയ്യുന്നതിനോ വിലക്ക് ഏര്‍പ്പെടുത്താനും സാധിച്ചിട്ടുണ്ട്. പെരുന്നാള്‍ ഹാളുകള്‍ നിര്‍മ്മിക്കുന്നതിനും പുതിയ ഖുര്‍ആന്‍ മനപാഠ ക്ളാസുകള്‍ ആരംഭിക്കുന്നതിനുമാണ് അവ്ഖാഫ് ഏറ്റവും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നും അല്‍ ഹമ്മാദി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ