News Desk

2021-03-03 02:23:42 pm IST

അബുദാബി: ജോലി സ്ഥലത്ത് അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണ് ഗുരുതരമായി പരിക്കേറ്റ  ഏഷ്യന്‍ തൊഴിലാളിക്ക് അഞ്ചു ലക്ഷം ദിര്‍ഹം (99 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി അപ്പീല്‍ കോടതിയുടെ വിധി. 

നിര്‍മാണ സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് 80% വൈകല്യം സംഭവിച്ച 39-കാരന്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. 

നേരത്തെ രണ്ടു ലക്ഷം ദിര്‍ഹം നല്‍കാന്‍ പ്രാഥമിക കോടതി വിധിച്ചിരുന്നു. പിന്നീട് ആറു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളി നല്‍കിയ സിവില്‍ കേസിലാണ് അഞ്ചു ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധിച്ചത്.

പുറംജോലിക്കരാര്‍ കമ്പനി തൊഴിലാളിയായതിനാല്‍ ഉത്തരവാദിത്തം ആ കമ്പനിക്കാണെന്നു വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അപകടം നടന്ന സമയത്തു ഏതു കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്തത് ആ കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് വ്യക്തമാക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top