News Desk

2021-02-26 04:05:35 pm IST
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ 13 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്ന അമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബുലന്ദ്ശഹറിലെ വിജയ് നഗില ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 

ജിതേന്ദ്രിയെന്ന 23 കാരിയായ യുവതിയാണ് തന്റെ ആണ്‍കുഞ്ഞിനെ കഴുത്തറത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ബുലന്ദ്ശഹര്‍ എസ്.എസ്.പി സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

ബുധനാഴ്ച രാത്രി ഭര്‍ത്താവിന്റെ മൂന്നു സഹോദരിമാര്‍ക്കൊപ്പം ഒരു മുറിയിലാണ് ജിതേന്ദ്രി കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മേല്‍ക്കുരയില്‍ നിന്ന് ചാടുന്നതു പോലെയുള്ള ശബ്ദം കേട്ട് ഭര്‍ത്താവിന്റെ സഹോദരിമാര്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ മുറിയില്‍ ജിതേന്ദ്രിയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ഇതിനെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സ്റ്റെയര്‍കേസിനു സമീപം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീടിന്റെ പുറകുവശത്ത് പൂട്ടിയിട്ട കെട്ടിടത്തിലാണ് ജിതേന്ദ്രിയെ കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചാണ് യുവതിയെ പുറത്തെടുത്തതെന്നും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഒരു അരിവാളും, വിഷം നിറച്ച കുപ്പിയും, കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഉപയോഗിക്കുന്ന ബോട്ടിലും ഇവിടെ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു ജിതേന്ദ്രിയുടെ മരണം സംഭവിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

 
Top