News Desk

2021-03-17 01:37:47 pm IST

കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിന് പോയ 17-കാരനെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. മുളവുകാട് സ്വദേശിക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനെത്തിയ 17-കാരനാണ് പീഡനത്തിനിരയായത്.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മുളവുകാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കൈമാറി. ഞായറാഴ്ചയാണ് സംഭവം. 

തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തശേഷം 17-കാരനെയും കൂട്ടി പ്രതി എറണാകുളം നോര്‍ത്തിലെ ബാറിലെത്തി മദ്യപിക്കുകയും കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top