News Desk

2021-05-30 01:56:07 pm IST
ബെംഗളൂരു: ക്രൂരമായ ലൈംഗിക പീഡനത്തിന്  ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി. പ്രതികളിലൊരാള്‍ പകര്‍ത്തിയ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. സാമ്പത്തിക പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. 

22കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതുവരെ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പില്‍നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 

തെളിവെടുപ്പിനിടെ കടന്നുകളയാന്‍ ശ്രമിച്ച 2 പേരെ പൊലീസ്  വെടിവച്ചു വീഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാര്‍ലര്‍ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അതേസമയം, പിടിയിലായ 6 പേരെയും 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top