News Desk

2021-05-18 05:35:27 pm IST
ദോഹ: ഖത്തറിന്റെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ബഹ്റൈനി പൗരനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബഹ്റൈന്‍ ആസ്ഥാനമായ ദി ഡെയ്‌ലി ട്രിബ്യുണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുപ്പത്തിരണ്ട് വയസ്സുള്ള ബഹ്റൈന്‍ പൗരനെ ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് ഞാറാഴ്ച്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം ഖത്തര്‍ കോസ്റ്റ് ഗാര്‍ഡും സ്ഥിതീകരിച്ചിട്ടുണ്ട്. 

ബഹ്റൈനി നമ്പര്‍ പ്‌ളേറ്റുള്ള ഒരു വാട്ടര്‍ സ്‌കൂട്ടറിലാണ് ബഹ്റൈനി പൗരന്‍ ഖത്തറിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് എന്നും ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ആവശ്യമായ നിയമ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയതായി ദി ഡെയ്‌ലി ട്രിബ്യുണ്‍ റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top