News Desk

2021-02-28 02:22:06 pm IST

ദോഹ: രാജ്യത്ത് ലൈസന്‍സില്ലാതെ ബിസിനസ് സംരംഭം ആരംഭിക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്തതിന് രണ്ട് പേര്‍ക്ക് ദോഹ ക്രിമിനല്‍ കോടതി പിഴ ശിക്ഷ ചുമത്തി. മൂന്ന് മില്യണ്‍ റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്. 

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ മൂന്നര മില്യണ്‍ റിയാല്‍ തിരികെ നല്‍കാനും ബന്ധപ്പെട്ടവര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്ത് നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക ലൈസന്‍സ് അനുമതിയില്ലെന്ന് കോടതി കണ്ടെത്തി. 

പിഴ ശിക്ഷയോടൊപ്പം ഒരു വര്‍ഷത്തെ തടവ് ശിക്ഷയും അധികൃതര്‍ വിധിച്ചിട്ടുണ്ട്. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top