News Desk

2021-05-20 10:33:20 am IST

തിരുവനന്തപുരം: തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു. ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്.

ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. 

ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിയുക്ത മന്തി ആന്റണി രാജുവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top