News Desk

2021-02-17 11:01:02 am IST

ഷാര്‍ജ: വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. യു.എ.ഇ വാസിത്തിലെ ഒരു വില്ലയിലാണ് അപകടം നടന്നത്. അറബ് വംശജനായ കുട്ടിയാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ വീട്ടില്‍ കാണാനില്ലെന്ന് മനസ്സിലാക്കി മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ഗ്യാരേജ് ഡോറിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

നാഷണല്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഫോറന്‍സിക് ലബോറട്ടറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top