News Desk

2021-06-08 06:47:04 pm IST

ദോഹ: ഖത്തറിലെ അല്‍ ശഹാനിയയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണ സാമഗ്രികള്‍ ബലദിയ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് നിന്നാണ് കാലാവധി കഴിഞ്ഞ സാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 

രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ബലദിയ ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top