News Desk

2021-04-19 05:53:36 pm IST

ഓസ്‌ലോ: കൊവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യ തലസ്ഥാനമായ ഓസ്‌ലോയില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ ഗ്രാന്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന 60-കാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്.

ആളുകള്‍ കൂട്ടംകൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും നിരോധിച്ചിരിന്നിട്ടും തന്റെ വീട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വെല്ലുവിളിച്ച് ഹാന്‍സ് രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് 27-നും 28-നുമായിരുന്നു പാര്‍ട്ടി. 

പാര്‍ട്ടിക്കു പിന്നാലെ ഇയാള്‍ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു. ഹാന്‍സ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ലെന്നും മരണ ശേഷം ആശുപത്രിയില്‍ നടത്തിയ ടെസ്റ്റിലാണ് കൊവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. 

ഹാന്‍സിന്റെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ എത്ര പേര്‍ പങ്കെടുത്തുവെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊവിഡിനെക്കുറിച്ച് ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു. കൊവിഡ് ജലദോഷമോ പനിയോ പോലെയാണെന്നും പകര്‍ച്ച വ്യാധിയല്ലെന്നുമായിരുന്നു ഹാന്‍സിന്റെ വാദം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top