News Desk

2021-05-28 09:57:43 pm IST

ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഉമ്മുല്‍ഖുവൈന്‍ ബീച്ച് ഹോട്ടലിന് സമീപം കടലില്‍ മുങ്ങി മരിച്ചു. ഭര്‍ത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റഫ്‌സ മഹ്റൂഫ് (32) അപകടത്തില്‍ പെടുന്നത്. 

ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരന്‍ മഹ്‌റൂഫിന്റെ ഭാര്യയാണ്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍. അജ്മാനില്‍ താമസിക്കുന്ന ഇവര്‍ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാന്‍ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കള്‍: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് കോയാദീന്‍ തറമ്മല്‍. മാതാവ് സഫിയ കുന്നത്ത് കൊടക്കാട്ട്.

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top