News Desk

2021-03-16 10:47:03 am IST
മസ്‌കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി പൂരണം (65) അന്തരിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

വര്‍ഷങ്ങളായി കസബില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഏതാണ്ട് പതിനെട്ട് ദിവസത്തോളം വെന്റിലേറ്ററില്‍ തീവ്രപരിചരണത്തിലായിരുന്നു. 

പരേതരായ അബ്ദു ഖാദര്‍ മറിയ ദമ്പതികളുടെ മകനാണ്. നാല് വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. ഭാര്യയും കുടുംബവും കസബിലുണ്ട്. ഭാര്യ: ആയിശ. മക്കള്‍: നിയാസ് പൂരണം കസബ്, സവാദ് പൂരണം, നിശാന, ഷബാന, ശംസീന. മൃതദേഹം കസബില്‍ ഖബറടക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top