News Desk

2021-03-07 11:05:49 am IST

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്മള സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വെച്ചാണ് അപകടമുണ്ടായത്. 

സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ അമിത വേഗത്തിലെത്തിയ കാര്‍ ഫവാസിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു. പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. 

ഭാര്യ-ഷഫീദ. മക്കള്‍-ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top