News Desk

2021-04-24 05:26:54 pm IST
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. ചങ്ങനാശേറി കോതനല്ലൂര്‍ കണ്ണുകെട്ടിയില്‍ കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചത്. 

മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിതയായെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. 

ഹവല്ലി റോയല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നപ ലൗലി. മൂന്ന് വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് - മനോജ് മാത്യു നിരപ്പേല്‍. മക്കള്‍ - മെല്‍വിന്‍, മേവിന്‍, മെലിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top