News Desk

2021-04-20 03:27:17 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ആഴ്ച്ചകളായി ക്യൂബന്‍ ഹോസ്പിറ്റലില്‍ ചികത്സയിലായിരുന്ന ഷാജഹാന്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസം വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ ദിവസം രോഗം കുറച്ച് ഭേദപ്പെട്ടിരുന്നെങ്കിലും ഇന്ന് പെട്ടെന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എട്ട് വര്‍ഷത്തോളമായി ഖത്തറിലുള്ള ഷാജഹാന്‍ ഇലക്ട്രീഷ്യനാണ്. ഭാര്യ:റഷീദ, മക്കള്‍: നഹാന്‍, ഹിഫ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top