News Desk

2021-05-30 03:44:39 pm IST
മസ്‌കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വനിത ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ എടത്തിരുത്തിയില്‍ പരേതനായ കൊളങ്ങട്ടുപറമ്പില്‍ കൊച്ചുമൊയ്തീന്റെ ഭാര്യ അമീറാബി (74) ആണ് മസ്‌കത്തില്‍ വെച്ച് മരണപ്പെട്ടത്. 

ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ആക്സിഡന്റ്സ് ആന്‍ഡ് ഡിമൈസസ് എന്ന സാമൂഹിക സംഘടനയുടെ ചെയര്‍മാന്‍ നജീബ് കെ മൊയ്തീന്റെ മാതാവാണ് അമീറാബി. 

മകന്‍ നജീബിനോടൊപ്പം താമസിച്ചു വന്നിരുന്ന അമീറാബി, കൊവിഡ് മൂലം ചികിത്സയിലായിരുന്നു. ഖബറടക്കം മസ്‌കത്തില്‍ നടത്തും. ഇതിനകം ഒമാനില്‍ എഴുപതിന്  മുകളില്‍ മലയാളികള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top