ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ടു പോയ പ്രതിയെ പാകിസ്താനില്‍ വച്ച് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അല്‍ വക്രയിലെ സുഡാനീസ് സഹോദരങ്ങളായ കമാല്‍ അലി അല്‍ ബഷീറും സമി അലി അല്‍ ബഷീറുമാണ് തൊഴിലിടത്തില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ അധികൃതരെ സഹായിച്ചത്. അല്‍ വക്രയിലെ അബ്ദുറഹ്മാന് പ്രൊപറേറ്ററി സ്കൂളിനടുത്തുള്ള ഓഫീസിലായിരുന്നു കൊല്ലപ്പെട്ട സാമി അലി അല്‍ ബഷീര്‍ ജോലി ചെയ്തിരുന്നത്.
സാമിയെ കാണാതായതിനെ തുടര്‍ന്ന് ജോലി സ്ഥലത്തേക്ക് അന്വേഷിച്ചു പോയതായിരുന്നു സഹോദരന് കമാല്‍. പിന്നീട് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമിയുടെ ജോലി സ്ഥലത്ത് മോഷണത്തിനിടെയായിരിക്കണം കൊലപാതകം നടന്നതെന്ന് ഖത്തര്‍ പോലീസ് അനുമാനിക്കുന്നു. സഹോദരന്മാരെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച പണം കൊണ്ട് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി പാകിസ്ഥാന് പൗരനായ പ്രതി കടന്നു കളയുകയായിരുന്നുവെന്ന് കണ്ടെത്തി.
സി.സി.ടി.വി ഫൂട്ടേജ് ഉപയോഗിച്ച് ഖത്തര്‍ അധികൃതര്‍ പാകിസ്ഥാന് അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക