2019-11-10 09:34:38am IST
ദോഹ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന  സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിന്റെ വലിയ മ്യൂറൽ ചിത്രം സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിപ്പിക്കുന്നു. അർജന്റീനിയൻ കലാകാരനായ കോബ്രെ ആണ് 60 അടി ഉയരവും 30 അടി വീതിയുമുള്ള ചുവർചിത്രം സാൻ ഫ്രാൻസിസ്കോയിൽ അവതരിപ്പിക്കുന്നത്.

നവംബർ 12 ചൊവ്വാഴ്ച ആണ് ചിത്രം ഔദ്യോഗിമായി പ്രദർശിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയിലേക്ക് തൻ‌ബെർഗിന്റെ ചിത്രം ശ്രദ്ധയിൽപ്പെടുമെന്ന് കോബ്രെ  വ്യക്തമാകുന്നു.

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' (School strike for climate). 

16 കാരിയായ ഗ്രേറ്റ തൻബെർഗ് ആണ്  ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതും ഇപ്പോൾ നേതൃത്വം നൽകുന്നതും. തൻബെർഗിനു മുമ്പു തന്നെ കാലാവസ്ഥാ വ്യതിയാനത്തെ രാഷ്ട്രീയസംഘടനകൾ ഗൗരവമായി കാണണമെന്ന രാഷ്ട്രീയം മുമ്പോട്ടു വെക്കാന്‍ സ്കൂൾ കുട്ടികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

 2015ൽ ഒരുകൂട്ടം സ്കൂൾ കൂട്ടികൾ ഇത്തരമൊരു സമരത്തിനുള്ള ആഹ്വാനം നടത്തുകയുണ്ടായി. യുഎന്നിന്റെ ക്ലൈമറ്റ് കോൺഫറൻസ് 2015 നവംബർ 30ന് പാരിസിൽ വെച്ച് നടക്കുമ്പോൾ നൂറോളം രാജ്യങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ക്ലാസ്സിനു പുറത്തിറങ്ങി സമരം നയിച്ചു.
Top