Breaking News
കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ |

News Desk

2020-02-14 06:37:13 pm IST

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുളള സ്മാരകം ലെത്‌പോറ ക്യാമ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും വീരമൃത്യു മരിച്ച 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിലുണ്ട്.

മരിച്ച ജവാന്‍രുടെ ജീവത്യാഗം ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം വര്‍ധിപ്പിച്ചുവെന്ന് സിആര്‍പിഎഫ് എഡിജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയത്. 40 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇതിന് ശേഷമാണ് സൈനികരെ വഹിക്കുന്ന വാഹനങ്ങളുടെ ബുള്ളറ്റ് പ്രൂഫിങ് പ്രക്രിയ ത്വരിതപ്പെടുത്തുകയും ജവാന്‍മാര്‍ കയറുന്ന റോഡുകളില്‍ കൂടുതല്‍ ബങ്കര്‍ തരത്തിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.

സൈനികരുടെ സുഗമവും സുരക്ഷിതവുമായ യാത്രക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം സ്വകാര്യ വാഹനങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലായതിനെത്തുടര്‍ന്ന് ഓര്‍ഡര്‍ റദ്ദാക്കി.

Top