News Desk

2021-03-21 01:41:10 pm IST
ദോഹ: ഖത്തറിലെ ഒരു നഴ്സറിയില്‍ നിന്നും ബാലികയ്ക്ക്‌  നേരിടേണ്ടി വന്ന ശാരീരിക പീഡനത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അമ്മയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പേള്‍ ഖത്തറിലെ ഒരു അറിയപ്പെടുന്ന നഴ്സറിയില്‍ നിന്നും രണ്ടു വയസ്സുള്ള മകള്‍ക്ക് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നാണ് മാതാവ് ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 17ന് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.


ഒന്നര വര്‍ഷം മുമ്പാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. നേഴ്സറിയിലെ വനിത ടീച്ചിങ് അസിസ്റ്റന്റും തന്റെ മകളും തമ്മിലുള്ള ചില വീഡിയോകളില്‍ സംശയം തോന്നിയ മാതാവ് കുട്ടിയോട് ആ വിഷയം ചോദിച്ചറിഞ്ഞതോടെയാണ് ശാരീരിക പീഡനം സ്ഥിരീകരിക്കപ്പെട്ടത്. നേഴ്സറിയിലെ ക്ലസ്റൂം, ടോയിലെറ്റുകള്‍ എന്നിവടങ്ങളില്‍ വച്ചാണ് ടീച്ചര്‍ തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കുട്ടി മാതാവിനോട് പറഞ്ഞിരിക്കുന്നത്. 

ഫീസ് വര്‍ദ്ധനവ് കാരണം ഇപ്പോള്‍ കുട്ടി പേള്‍ ഖത്തറിലെ നഴ്സറിയില്‍ പഠിക്കുന്നില്ലെന്ന് മാതാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതെസമയം, മാതാവിന്റെ കുറിപ്പ് ശ്രദ്ധ നേടിയതോടെ അധികൃതരുടെ ഭാഗത്തു നിന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top