News Desk

2021-03-16 12:35:15 pm IST
മസ്‌കത്ത്: കോഴിക്കോട് സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ രാജേഷ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ താമസ സഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആര്‍.ഒ.പി സഥലത്തെത്തി മരണം സഥിരീകരിച്ച ശേഷം മൃതദേഹം ഖൗല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അല്‍ അന്‍സാബ മോഡേണ്‍ ഒമാന്‍ ബേക്കറി ജീവനക്കാരനായിരുന്നു. മാതാവ്: വിമല. ഭാര്യ: ഷാലി. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top