News Desk

2021-05-03 08:46:09 pm IST
റിയാദ്: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ജിസാനിലെ ദര്‍ബില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മര്‍കോയ മനത്തോടിക (44) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

വീട്ടില്‍ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദര്‍ബില്‍ വസ്ത്ര വ്യാപാര ശാലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: മറിയുമ്മ. ഭാര്യ: നസീറ പാണ്ടികശാല. മക്കള്‍: ഡാനിഷ് (മെഡിക്കല്‍ വിദ്യാര്‍ഥി), ദിന്‍ഷ, ദര്‍വീഷ്. മരണാനന്തര നടപടികള്‍ക്കായി ഷാജി പരപ്പനങ്ങാടി, റുമാന്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top