News Desk

2021-02-28 02:28:24 pm IST
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്‍ (54) ആണ് മരിച്ചത്. ജിദ്ദ ജാമിയ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ശനിഴാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ആനക്കയം വടക്കുംമുറി സ്വദേശിനി വി. ഉദയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top